ONETV NEWS

NILAMBUR NEWS

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടി പി ആര്‍ ഉയര്‍ന്ന്നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂ!ര്‍,എറണാകുളം, മലപ്പുറം ജില്ലകളില്‍ മെയ് 16ന് ശേഷം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നുംടിപിആര്‍ കൂടുതലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തിലെ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹികസുരക്ഷ പെന്‍ഷന്‍ ഉടനെ പൂര്‍ത്തിയാക്കും. 823 കോടി രൂപ പെന്‍ഷനായി നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *