ONETV NEWS

NILAMBUR NEWS

ആദിവാസികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഇതുവരെ കോവിഡ് സ്ഥിരികരിച്ചത് 149 പേര്‍ക്ക്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ആദിവാസികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഐ.റ്റി.ഡി.പി ഭക്ഷ്യ കിറ്റുകള്‍ വിതരണം തുടങ്ങി.നിലമ്പൂര്‍ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇതുവരെ കോവിഡ് സ്ഥിരികരിച്ചത് 149 പേര്‍ക്ക്.  കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവ് ആശങ്ക ഉണ്ടാക്കുന്നതായി ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.ശ്രീകുമാര്‍ പറഞ്ഞു. 45 മുകളില്‍ പ്രായമുള്ള 4500 ഓളം പേര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞു, സ്‌പെഷ്യല്‍ െ്രെഡവില്‍ ഉള്‍പ്പെടുത്തിയാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ചാലിയാര്‍ പഞ്ചായത്തിലെ 39 കോളനികളിലും ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞു. ചാലിയാറില്‍ 49 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത് ഇവരുടെ കുടു:ബാഗംങ്ങള്‍ ക്വാറെന്റ നിലാണ്. ജില്ലയില്‍ 10,000 തോളം ആദിവാസികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്. ഇതില്‍ ചിലര്‍ വാക്‌സിനേഷന് മടിക്കുന്നുണ്ട്.കൂടാതെ ഗര്‍ഭിണികള്‍, രോഗബാധിതര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. കോവിഡ് വ്യാപനവും, ലോക് ഡൗണും മൂലം ആദിവാസികള്‍ കോളനി വീടുകളില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഐ.ജി.എം.എം ആര്‍ സ്‌കൂളും. മണിമൂളിയിലെ രണ്ട് െ്രെടബല്‍ ഹോസ്റ്റലുമുള്‍പ്പെടെ 3കേന്ദ്രങ്ങള്‍ കോവിഡ് ചികല്‍സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്, ആദിവാസികള്‍ക്കും ഇവിടെ ചികല്‍സ ലഭിക്കും. മണ്‍സൂണ്‍ കാലത്ത് വിതരണം ചെയ്യാന്‍ വെച്ചിരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ കോളനികളില്‍ വിതരണം തുടങ്ങി. അമരമ്പലം പഞ്ചായത്തിലെ കോളനികളില്‍ ഇന്നു മുതല്‍ നല്‍കി തുടങ്ങി രണ്ട് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കും. നിലമ്പൂര്‍ താലൂക്കിലെ മിക്ക പഞ്ചായത്തുകളും കണ്ടെയ്‌മെന്റ് സോണായതും മറ്റുമാണ് വിതരണത്തിന് ചെറിയ തോതില്‍ കാലതാമസമുണ്ടാകാന്‍ കാരണം., കണ്‍സ്യൂമര്‍ ഫെഡ് 1000 കിറ്റുകളും, സിവില്‍ സപ്ലൈസ് വകുപ്പ് 350 കിറ്റുകളും, അമരമ്പലം സൊസൈറ്റി 950 കിറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. ഐ.റ്റി ഡി പി ജീവനക്കാരുടെയും, പ്രെമോട്ടര്‍മാരുടെയും നേതൃത്വത്തില്‍ എല്ലാ ആദിവാസി കോളനികളിലും എത്തിക്കും. മണ്‍സൂണ്‍ കാലത്ത് അര്‍ഹതപ്പെട്ട കുടു:ബങ്ങള്‍ക്കാണ് നല്‍കുക. ആദിവാസികള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ വാഹന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ചെയ്തു കൊടുക്കുന്നതായും ജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു, കൂടുതല്‍ ആളുകളെ വാഹനങ്ങളില്‍ കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ നല്‍കേണ്ട സാഹചര്യവുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ എല്ലാ സഹായവുമായി ആദിവാസികള്‍ക്കൊപ്പം പട്ടികവര്‍ഗ്ഗ വകുപ്പുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *