റബര്‍ തൈകള്‍കള്‍ക്ക് വില ഉയരുന്നു, നഴ്‌സറികളില്‍ തൈകള്‍ക്ക് ക്ഷാമം.
1 min readനിലമ്പൂര്‍: റബര്‍ തൈകള്‍കള്‍ക്ക് വില ഉയരുന്നു, നഴ്‌സറികളില്‍ തൈകള്‍ക്ക് ക്ഷാമം.റബര്‍ വില ഉയര്‍ന്നു തുടങ്ങിയതോടെ കര്‍ഷകര്‍ റബര്‍ റീ പ്ലാന്റിംഗ് ആരംഭിച്ചതാണ് റബര്‍ തൈകള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വില ഉയരാന്‍ കാരണം .നിരന്തരമായ വിലയിടിവിന് തുടര്‍ന്ന് മലബാറിലെ പ്രധാന നഴ്‌സറികളിലെല്ലാം ഉത്പാദനം നാമമാത്രമായതോടെ മുന്‍ വര്‍ഷങ്ങളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് തൈകള്‍ ലഭിക്കുന്നത്. റബര്‍ ബോര്‍ഡിന് കീഴിലും ആവശ്യത്തിന് തൈകള്‍ ഇല്ല. സ്വകാര്യ നഴ്‌സറികളില്‍ നിന്നും കപ്പ് തൈകള്‍ ഒന്നിന് 90 രൂപ വരെ നല്‍കി വാങ്ങിയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത.് കപ്പ് തൈകള്‍ക്ക് ഒന്നിന് 142 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് അത് 55 രൂപയായി കുറഞ്ഞു. വിലയിടിവിനെ തുടര്‍ന്ന് റബര്‍ തൈകള്‍ നഴ്‌സറികളില്‍ കെട്ടികിടന്ന് വന്‍കിട നഴ്‌സറികാര്‍ ഉള്‍പ്പെടെ, കടക്കെണിയിലാവുകയായിരുന്നു ഇതെ തുടര്‍ന്ന് ഉത്പാദനത്തിന്റെ 90 ശതമാനം വരെ കുറച്ച് നഴ്‌സറികള്‍ പേരിന് മാത്രമായി നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് മാര്‍ക്കറ്റില്‍ ഒരു കിലോ റബറിന് 170 രൂപ വരെയായി വില ഉയര്‍ന്ന് നില്‍ക്കുന്നത്. റബര്‍ തോട്ടങ്ങള്‍ വെട്ടി നീക്കി ആവര്‍ത്തന കൃഷിക്ക് മടിച്ച കര്‍ഷകര്‍ വീണ്ടും റബര്‍ കൃഷിയിലേക്ക് മടങ്ങി വരുന്നതാണ് റബര്‍ തൈകളുടെ വില ഉയരാന്‍ കാരണം. ആര്‍.ആര്‍, ഐ.ഐ105, ആര്‍.ആര്‍ ഐ.ഐ.430 ഇനങ്ങളിലെ കപ്പ് തൈകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ