വീട്ടു പടിക്കല്‍ സമരം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്.

പുക്കോട്ടുംപാടം: കോവിഡ് 19 രണ്ടാം തരംഗത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു സമരം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 14 ജില്ലകളിലും നടത്തിയ പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ അമരമ്പലം യൂണിറ്റിലെ ഭൂരിപക്ഷം കച്ചവടക്കാരും കുടുംബാഗംങ്ങളും വീട്ടുപടിക്കല്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് സമരത്തില്‍ പങ്കെടുത്തു.
ലോക് ഡൗണ്‍കാലത്ത് അടച്ചിടുന്ന കടകളുടെ വാടക ഒഴിവാക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ ഓണ്‍ ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, ജി എസ് ടി ഫയലിംഗ് സമയം നീട്ടി നല്‍കുക, സമയബന്ധിതമായി മുഴുവന്‍ സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കുക ,പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മുഴുവന്‍ മേഖലകളിലും സമരം സംഘടിപ്പിച്ചത്. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് ,യൂണിറ്റ് ട്രഷറര്‍ എന്‍ അബ്ദുല്‍ മജീദ് ,വൈസ് പ്രസിഡന്റ് കെ അലി ,ഷൗക്കത്ത് കൂറ്റമ്പാറ, യൂണിറ്റ് യൂത്ത് പ്രസിഡന്റ് സലിം ഇരുമ്പുഴി ,ജനറല്‍ സെക്രട്ടറി മുനീര്‍ സ്മാര്‍ട്ട്, ട്രഷറര്‍ നിയാസ് കൊച്ചിന്‍, കെഎം ബാവ ,അബ്ബാസ് ,നബീല്‍ ,സജി ,യൂനുസ് ,ഫവാസ് ,സാബിക് തുടങ്ങിയവര്‍ പങ്കെടുത്തു.