കാളികാവ് അല്‍സഫ വീണ്ടും സി.എഫ്.എല്‍ .ടി സി.
1 min readകാളികാവ്: ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി . അല്‍ സഫ ആശുപത്രി വീണ്ടും ഒരുങ്ങുന്നു. ആശുപത്രി സി.എഫ്.എല്‍ .ടി .സി യായി വിട്ട് കൊടുക്കുവാന്‍ തീരുമാനിച്ചതായി അല്‍സഫ ഉടമയും സിഡ്‌കോ ചെയര്‍മാനുമായ നിയാസ് പുളിക്കലകത്ത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.കോവിഡ് ഒന്നാം തരംഗത്തില്‍ ജില്ലയിലെ മികച്ച കോവിഡ് ആശുപത്രിയായി അല്‍സഫ വിലയിരുത്തപ്പെട്ടിരുന്നു. ഇവിടെ ഒരേസമയം ഇരുനൂറോളം രോഗികളെ വരെ ചികില്‍സിച്ചിരുന്നു.എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ അല്‍സഫയുടെ പ്രവര്‍ത്തനം നിര്‍ത്തി. ഇതിനിടയില്‍ കോവിഡ് രണ്ടാം തരംഗം എത്തിയതോടെ വീണ്ടും കോവിഡ് രൂക്ഷമായി പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. അല്‍സഫ വീണ്ടും സി.എഫ്.എല്‍ .ടി സിയാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ഉടമ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ജില്ലാ കലക്ടര്‍ ഉള്‍പ്പടെ സമ്മര്‍ദ്ദവുമായി എത്തി.തുടര്‍ന്നാണ് അല്‍ സഫ സി.എഫ്.എല്‍ .ടി.സിക്ക് വിട്ട് നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറായത്.