ടാറിംഗ് തീര്‍ത്തിട്ട് ദിവസങ്ങള്‍ മാത്രം. പതിവ് പോലെ റോഡ് വെട്ടിപ്പൊളിക്കാന്‍ സ്വകാര്യ ടെലികോം കമ്പനി എത്തി.

പൂക്കോട്ടുംപാടം: അങ്ങാടിയിലെ ഓട്ടോസ്റ്റാന്റിനാണ് ദുര്‍ഗതി. ഏതാനും ദിവസം മുന്‍പാണ് ഓട്ടോ തൊഴിലാളികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്രാമപഞ്ചായത്തിപെട്ട് പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഓട്ടോ സ്റ്റാന്റ് ടാര്‍ ചെയ്ത് നല്‍കിയത്. ഇതാണിപ്പോള്‍ നിരവധി സ്ഥലത്ത് കുഴിച്ചിട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഓട്ടോ തൊഴിലാളികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒരു പ്രതിഷേധവും ഉണ്ടായില്ല എന്ന സൗകര്യവും ഉണ്ടായിരുന്നു. പൂക്കോട്ടുംപാടം അങ്ങാടിയില്‍ ഫെഡറല്‍ ബാങ്കിന് മുന്‍ വശം മുതല്‍ വിവിധ ഇടങ്ങളില്‍ റോഡ് കുഴിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ചാം മൈല്‍ ജംഗ്ഷനില്‍ റോഡിന്റെ നടുവില്‍ തന്നെ പൈപ്പ് മാറ്റാന്‍ കുഴിച്ച കുഴി ഇത് വരെ മുഴുവനായും മൂടിയിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ അപകടത്തില്‍ പെടാനുള്ള സാധ്യത ഇത് കാരണം വളരെയേറെയാണ്. സ്വകാര്യ കമ്പനികള്‍ പലപ്പോഴും റോഡ് കുഴിക്കുന്നത് മതിയായ അനുമതിയില്ലാതെയാണെന്ന ആരോപണവുമുണ്ട്.ഇത്തരം നടപടികള്‍ക്കെതിരെ അധികാരികള്‍ നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.