ലോക് ഡൗണ്‍ എട്ടാം ദിവസവും കര്‍മ്മനിരതരായി പോലീസ്

നിലമ്പൂര്‍: ട്രിപ്പിള്‍ ലോക് ഡൗണ്‍ തിങ്കളാഴ്ച്ച മുതല്‍, പരിശോധന ശക്തമാക്കി പോലീസ്, രണ്ടാം കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ 8 ദിവസമായി ഊണും ഉറക്കവും ഉപേക്ഷിച്ച് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയാണ് പോലീസ് . നിലമ്പൂര്‍ ഡി.വൈ.എസ്.പി കെ.കെ.അബ്ദുള്‍ ഷെരീഫിന്റെയും നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഫൈസലിന്റെയും നേതൃത്വത്തില്‍ പഴുതകള്‍ അടച്ചുള്ള പരിശോധന കര്‍ശനമായതോടെ കഴിഞ്ഞ 8 ദിവസമായി നിലമ്പൂര്‍ ടൗണിലുള്‍പ്പെടെ എത്തുന്നവര്‍ നാമമാത്രം. പോലീസ് പട്രോളിംഗും ശക്തമാണ.് പോലീസും സന്നദ്ധ സംഘടന വളണ്ടിയര്‍മാരും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരത്തുകളില്‍ സജീവമാണ്. ട്രിപ്പിള്‍ ലോക് ഡൗണ്‍ തിങ്കളാഴ്ച്ച തുടങ്ങാനിരിക്കെ ശക്തമായ നടപടികള്‍ക്കാണ് പോലീസ് ഒരുങ്ങുന്നത്.