ട്രിപ്പിള്‍ ലോക് ടൗണ്‍ നിലമ്പൂര്‍ നഗരസഭയില്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

നിലമ്പൂര്‍: ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവന്‍ പ്രാേദശികറോഡുകളും അടക്കും. അത്യാഹിത ഘട്ടങ്ങളില്‍ ഒരു ഡിവിഷനില്‍ ഒരു റോഡ് എന്ന രീതിയില്‍ തുറക്കും. മരുന്ന് വാങ്ങാനും ആശുപത്രി ആവശ്യങ്ങള്‍ക്കും മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഇതുവരെയുള്ള നഗരസഭയുടെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വലോകന യോഗം വിലയിരുത്തി. ട്രിപ്പിള്‍ ലോക് ഡൗണ്‍ ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണതോടെ നമ്മള് പൂര്‍ത്തിയാക്കുമെന്നും പി.വി.അന്‍വര്‍ എം.എല്‍.എ പറഞ്ഞു, കോവിഡ് ഭീതി അകന്നു എന്ന ധാരണയില്‍ നമ്മുടെ കരുതലിലുണ്ടായ വീഴ്ച്ചയും ഇന്നത്തെ അവസ്ഥക്ക് കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ദ്ധനവും മറ്റും ആശങ്കപ്പെടുത്തുന്നതാണ് ജാഗ്രതയോടെ ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിലൂടെ ഈ മഹാമാരിയെ നമുക്ക് മറികടക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു. നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്കൂളിലെ കോവിഡ് ചികല്സാേ കേന്ദ്രവും അദ്ദേഹം സന്ദര്‍ശിച്ചു. നിലമ്പൂര്‍ മേഖല കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ: പ്രവീണയുമായി നിലവിലെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 60 പേരാണ് ഇപ്പോള്‍ ഐ.ജി.എം.എം.ആര് സ്ക്കൂളിലെ കോവിഡ് ചികില്‍സ കേന്ദ്രത്തിലുള്ളത്. നിലമ്പൂര്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്, കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍, നഗരസഭാ സെക്രട്ടറി ജി ബിനുജി എന്നിവര്‍ സംബന്ധിച്ചു.