വീട്ടുകാര്‍ക്ക് കോവിഡ്, മിണ്ടാപ്രാണികള്‍ക്കുള്ള തീറ്റ ഉറപ്പാക്കി സി പി എം ലോക്കല്‍ കമ്മിറ്റി അംഗം എ കെ ഷിഹാബുദ്ധീനും സംഘവും.
1 min readവണ്ടൂര്‍:വിട്ടുകാര്‍ക്ക് കോവിഡ്. കുടുംബം കോറന്റീനില്‍ പോയത്തോടെ പശുവടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ പട്ടിണിയില്‍. മിണ്ടാപ്രാണികള്‍ക്കുള്ള തീറ്റ ഉറപ്പാക്കി സി പി എം ലോക്കല്‍ കമ്മറ്റി അംഗം എ കെ ഷിഹാബുദ്ധീനും സംഘവും. പോരൂര്‍ കോട്ടക്കുന്നിലാണ് ഈ വേറിട്ട നന്‍മ. കോറന്റീനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ് കോവിഡ് ബാധിതയായ മാതാവ് പശുക്കള്‍ക്ക് പുല്ലരിയുന്ന കാഴ്ച്ച ഷിഹാബ് കണ്ടത്. വീട്ടുകാര്‍ അടച്ചിരുന്നതോടെ രണ്ടോളം പശുക്കളും ആടുകളും പട്ടിണിയിലായി. ഇതോടെയാണ് സ്വന്തം ആരോഗ്യം വകവെക്കാതെ ആ മാതാവ് അരിവാളുമായി പുറത്തിറങ്ങിയത്. ഇതു കണ്ട ഷിഹാബ്, എസ് എഫ് ഐ പഞ്ചായത്ത് സെക്രട്ടറി കെ ശിബില്‍, ഡി വൈ എഫ് ഐ കോട്ടക്കുന്ന് സെക്രട്ടറി പി സാദിഖ്, പ്രസിഡന്റ് എ കെ തന്‍സീഹ് എന്നിവരെയും കൂട്ടി, മിണ്ടാപ്രാണികള്‍ക്കുള്ള രണ്ട് ദിവസത്തെ തീറ്റ എത്തിച്ചത്.കുടുംബം രോഗവിമുക്തി നേടി പുറത്തിറങ്ങും വരെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.