തര്‍ക്കം പരിഹരിച്ചു, വെളിയംതോട് തോടിന്റെ നവീകരണ പ്രവര്‍ത്തി പുന:രാരംഭിച്ചു.

നിലമ്പൂര്‍: തഹസില്‍ദാരുടെയും റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വ്വേ നടത്തി കൈയേറ്റം നടന്ന ഭാഗം തിരിച്ചെടുത്താണ് പ്രവര്‍ത്തി ആരംഭിച്ചത്. നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ പ്രധാന 4 തോടുകളാണ് പുനരുജ്ജീവിപ്പിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം പറഞ്ഞു. വെളിയംതോട് നവീകരണ പ്രവര്‍ത്തിയില്‍ ചിലര്‍ തടസം നിന്നിരുന്നു. സര്‍വ്വേ നടത്തി കൈയേറ്റം ഒഴിപ്പിച്ചാണ് തോടിന്റെ പ്രവര്‍ത്തി ആരംഭിച്ചിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു. തോട്ടിലെ നീരൊഴുക്ക് തടയാതെ വെള്ളം ചാലിയാറിലേക്ക് എത്തും. ഒരാള്‍ താഴ്ച്ചയില്‍ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നാല് തോടുകളുടെയും നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായി കഴിഞ്ഞാല്‍ മഴകാലത്ത് നിലമ്പൂര്‍ കെ.എന്‍.ജി റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കി മഴക്കാലത്തെ ഗതാഗത തടസം നീക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധ്യക്ഷ അരുമാ ജയകൃഷ്ണന്‍,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.ബഷീര്‍.ആരോഗ്യ സമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീമും നേതൃത്വം നല്‍കി. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു തോടുകളുടെ നവീകരണ പ്രവര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ഉണ്ടായ പ്രളയകെടുതിയില്‍ വെള്ളം റോഡിലേക്ക് കയറി നഷ്ടമുണ്ടായ പ്രദേശമാണ് നിലമ്പൂര്‍ ടൗണ്‍.