കോവിഡ് പ്രോട്ടോകോള്‍ ലംഘനം, കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍: പൊലീസ് പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയതിന് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു.നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.ബഷീറിനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്.
നിലമ്പൂര്‍ ടൗണില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ കൗണ്‍സിലറോട് വനിത പൊലീസ് സത്യവാങ് മൂലം ആവശ്യപ്പെട്ടു. തന്റെ കൈവശം സത്യവാങ് മൂലം ഇല്ലെന്നും താന്‍ കൗണ്‍സിലറാണെന്നും പറഞ്ഞ് കാര്‍ ഓടിച്ചു പോവുകയും ഇതിനിടയില്‍ വനിത പൊലീസിനെതിരെ കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് കേസെടുത്തത്.