ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ മത്സ്യ വില കുതിക്കുന്നു, താരമായി മത്തി.
1 min readമലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ മത്സ്യ വില കുതിക്കുകയാണ് ലോക്ഡൗണിന് മുന്‍പ് 100 മുതല്‍ 120 രൂപ വരെ ഉണ്ടായിരുന്ന ചെറിയ മത്തിക്ക് ഒരു കിലോക്ക് ഇപ്പോള്‍വില 300. എന്നിട്ടും കിട്ടാനില്ല.നിലമ്പൂര്‍ മേഖലയില്‍ കൂടുതല്‍ ആളുകളും വാങ്ങുന്നത് മത്തിയാണ് വില ഉയരുമ്പോഴും മത്തികിട്ടാനില്ലെന്ന് എരുമമുണ്ടയില്‍ മത്സ്യ കച്ചവടം നടത്തുന്ന മൊയ്തീന്‍ പറഞ്ഞു അയില, വലിയമത്തി, മാന്തള്‍ എന്നിവക്കും വില 200 ന് മുകളിലാണ് വില. വളരെ കുറച്ച് മീന്‍ മാത്രമാണ് കച്ചവടത്തിന് ലഭിക്കുന്നത.് ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയും വില കുതിപ്പും കാരണം മത്സ്യം വാങ്ങുന്നവരുടെ എണ്ണത്തിലും വാങ്ങുന്ന അളവിലും കുറവുണ്ട്, മത്സ്യ കച്ചവടത്തിന് സമയക്രമം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. മത്സ്യത്തെ അപേക്ഷിച്ച് ഇറച്ചിക്ക് വില വര്‍ദ്ധന ഉണ്ടായിട്ടില്ല. മത്സ്യത്തിന് ഉള്‍പ്പെടെ വില ഉയരുന്നത് നിര്‍ദ്ധന കുടുംബങ്ങളുടെയും ഇടത്തരം കുടുംബങ്ങളുടെയും അടുക്കളകളെ ബാധിച്ചു കഴിഞ്ഞു.