‘കൂടെ’ സന്നദ്ധ സംഘടനയിലേക്ക് സഹായവുമായി കെ.ജി.ഒ .യു.
1 min readനിലമ്പൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനമുള്‍പ്പടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സഹായഹസ്തമായ് മാറുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ‘കൂടെ’ എന്ന സന്നദ്ധ കൂട്ടായ്മയിലേക്കുള്ള സഹായം ഏറ്റുവാങ്ങുന്നതിന്റെ ആദ്യഘട്ട ഉല്‍ഘാടനം നടന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഡോ: ബാബു വര്‍ഗ്ഗീസില്‍ നിന്നും സഹായം ഏറ്റുവാങ്ങി ആര്യാടന്‍ ഷൗക്കത്ത് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി ബ്രിജേഷ,് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ്, പാലോളി മെഹബൂബ്, ബാബു കല്ലായ് തുടങ്ങിയവര്‍ സംബന്ധിച്ചു. കോവിഡ് പോസിറ്റീവായി ക്വാറെന്റീനില്‍ കഴിയുവര്‍ക്കായ് വീടുകളില്‍ എത്തി ആവശ്യങ്ങള്‍ മനസിലാക്കി സഹായങ്ങള്‍ എത്തിക്കും. നിര്‍ദ്ധനരായവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കും.വീടുകള്‍ അണു നശീകരണം നടത്തും. പള്‍സ് ഓക്‌സോമീറ്റര്‍ വീട്ടില്‍ എത്തിച്ചു നല്‍കലും ഇപ്പോള്‍ നടന്നുവരുന്നതായും വരും ദിവസങ്ങളില്‍ കുടുതല്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നതിനായ് സംഘടന ആലോചിക്കുന്നതായും ഓരോ വാര്‍ഡിലും രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.