ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കടുത്ത നിയന്ത്രണത്തിലേക്ക് ജില്ലാ ഭരണകൂടം
1 min readShare this
മലപ്പുറം: 23 ന് ഞായറാഴ്ച്ച അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിലപാടിലേക്ക് നീങ്ങുകയല്ലാതെ മറ്റൊരു പോം വഴിയും ഇല്ലെന്ന സന്ദേശമാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്.സംസ്ഥാനത്ത് ജില്ലയില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക് ഡൗണുള്ളത്. ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.പോലീസ് ജില്ലയില്‍ മുഴുവന്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ ്. എങ്ങനെയും കോവിഡ് നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യമാണ് ജില്ലാ ഭരണകൂടം .