സോളാര്‍വൈദ്യുതി വേലി നിര്‍മ്മിച്ച് ഒരു മാസത്തിനുള്ളില്‍ കാട്ടാന തകര്‍ത്തു.

നിലമ്പൂര്‍: വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലിയാണ് കാട്ടാന തകര്‍ത്തത്.നിലമ്പൂര്‍ പോലീസ് ക്യാമ്പിന് സമീപമാണ് പുലര്‍ച്ചെ 5 മണിയോടെ ഒറ്റയാന്‍ ചവിട്ടി നിരത്തിയത്.നിലമ്പൂര്‍ നഗരസഭയിലെ കോവിലകത്തുമുറി, ആശുപത്രിക്കുന്ന്, നിലമ്പൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗത്തെ കാട്ടാന ശല്യം പരിഹരിക്കാനാണ് വൈദ്യുതി വേലി നിര്‍മ്മിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമാ ജയകൃഷ്ണന്‍ പറഞ്ഞു. ഒന്നര കിലോമീറ്റര്‍ ദൂരത്തിന്റെ നിര്‍മ്മാണമാണ് നടന്നത്. കനോലി പ്ലോട്ട് മുതല്‍ മൈലാടി പാലം വരെയുള്ള 7 കിലോമീറ്ററിലാണ് വൈദ്യുതി വേലി നിര്‍മ്മിക്കേണ്ടത് എന്നാല്‍ കരാറുകാരന്റെ അനാസ്ഥ മൂലം പ്രവര്‍ത്തി നീളുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. പുലര്‍ച്ചെ 5 മണിയോടെ എത്തിയ ഒറ്റയാന്‍വേലി തകര്‍ക്കുന്നത് രണ്ട് പോലീസുകാര്‍ കണ്ടെന്നും ക്യാമ്പ് അസി.കമാന്റന്റ് സി.കെ.സുള്‍ഫിക്കറലി പറഞ്ഞു.കരാര്‍ പ്രകാരമല്ലാതെ കനം കുറഞ്ഞ കമ്പിയും കനം കുറഞ്ഞ കാലുകളും കൊണ്ട് നിര്‍മ്മിച്ച വേലിക്ക് ഉറപ്പ് കുറവായതാണ് വേലി കാട്ടാന തകര്‍ക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രവര്‍ത്തി വിലയിരുത്തേണ്ട വനം വകുപ്പിന്റെ അശ്രദ്ധയും വേലി തകരാന്‍ കാരണമായി.