24 മണിക്കൂര്‍ സേവനവുമായി എസ് വൈ എസ് സാന്ത്വന വാഹനം
1 min readനിലമ്പൂര്‍ : ട്രിപ്പിള്‍ലോക് ഡൗണും ക്വാറന്റെയിനും കാരണം പ്രതിസന്ധിയിലായ നൂറ് കണക്കിന് സാധാരണക്കാരുടെ പ്രയാസങ്ങള്‍ക്ക് താങ്ങാവുകയാണ് എസ് വൈ എസ് ന്റെ സാന്ത്വന വാഹനവും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും. പരിശീലനം ലഭിച്ച നൂറ് വളണ്ടിയര്‍ ടീമിനെ ഇതിനു വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ വിവിധ മതസ്ഥരുടെ മുപ്പത് മരണാനന്തര സംസ്‌കരണങ്ങള്‍ ഇതിനോടകംനടത്തി.രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ വിദേശത്തേക്ക് അയക്കാനും നേരിട്ടുള്ള വിതരണത്തിനും പ്രത്യേക സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. രോഗികള്‍ക്കും, വാക്‌സിന്‍ എടുക്കേണ്ടവര്‍ക്കും ,കോവിഡ് ടെസ്റ്റ് ആവശ്യക്കാര്‍ക്ക് സാന്ത്വന വാഹന സൗകര്യവും, ഓണ്‍ലൈന്‍ വഴി വീട്ടില്‍ നിന്നും ഡോക്ടര്‍മാരോട് സംസാരിക്കാനും ചികിത്സ തേടാനും കഴിയുംകൂടാതെ കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് ഭയം കാരണം പ്രതിരോധ ശേഷി നഷ്ടമാകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൗണ്‍സിലിംഗിന് വിദഗ്ധരുടെ സേവനവും ലഭ്യമാണ്.
വാക്‌സിനെടുക്കാത്തവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍, അവശ്യസാധനങ്ങളുടെ ഫ്രീ ഹോം ഡെലിവറി, ഓക്‌സിജന്‍ ചെക്കിംഗ്, അണുവിമുക്തമാക്കല്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. വാഹനത്തിന്റെ സമര്‍പ്പണവും പദ്ധതികളുടെ ലോഞ്ചിംഗ് കര്‍മ്മവും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി നിര്‍വ്വഹിച്ചു. സാന്ത്വനം കോഡിനേറ്റര്‍മാരായ റഷീദ് സഖാഫി വല്ലപ്പുഴ, സി എ.അന്‍വര്‍, സഫ് വാന്‍ അസ്ഹരി, നജ്മുദ്ധീന്‍ , നിഷാദ്, ലുക്മാന്‍ എന്നിവര്‍ പങ്കെടുത്തു . സഹായങ്ങള്‍ക്ക് 94466 33753, 9446745313, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.