പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

കരുളായി: ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സി.പിഎം കാട്ടിലപാടം ബ്രാഞ്ച് കമ്മറ്റി, ഡി വൈ എ ഫ് ഐ, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് കിറ്റുകള്‍ വിതരണം നടത്തിയത്. ബ്രാഞ്ച് പരിധിയിലെ എല്ലാ വീടുകളിലും കിറ്റ് വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം വാര്‍ഡ് അംഗം സൗമ്യ കുറുപ്പത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ വിശാരിയില്‍ അധ്യക്ഷത വഹിച്ചു ബ്രാഞ്ച് സെക്രട്ടറി എ. ശശിധരന്‍ സ്വാഗതം പറഞ്ഞു കിറ്റ് വിതരണത്തിന് പി.ഹാരിസ്, പി. ജബ്ബാര്‍, എം പ്രതീഷ്, ജോബി എബ്രഹാം, പി. ഫൈസല്‍, പി ജാഫര്‍, വി. അയ്യപ്പന്‍, വി. അസീസ്, ലാലു, പി.ഷാജി, പി. വിജയന്‍, സിപി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.