മാമ്പറ്റ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി
1 min readപൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് 12 ആം വാര്‍ഡ് മാമ്പറ്റ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്കിന് സമീപം നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് പിഎം ഉവൈരിസ് ആദ്യ കിറ്റ് ഏറ്റുവാങ്ങി.ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വാര്‍ഡിലെ 200 ഓളം കുടുംബങ്ങള്‍ക്ക് ആണ് പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ പിഎം സീതികോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി ശിഹാബ് കോക്കുത്ത്, ട്രഷറര്‍ സിറാജ് പൊറ്റമ്മല്‍, ഡോ .കൈനോട്ട് സബാഹ്, പുലത്ത് മാനു നേതൃത്വം നല്‍കി.കുണ്ടില്‍ മജീദ്,പൊട്ടിയില്‍ ചെറിയാപ്പു,അഷ്‌റഫ് മുണ്ടശ്ശേരി,ഫവാസ് ചുള്ളിയോട്,ബിച്ചു പാട്ടക്കരിമ്പ്,അയ്യൂബ് കൈനോട്ട് എന്നിവര്‍ സംബന്ധിച്ചു.