ONETV NEWS

NILAMBUR NEWS

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോസിറ്റീവാക്കിയതായി പരാതി.

കരുളായി: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെട്ട കുളവട്ടം സ്വദേശി മഹ്‌റൂഫാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അതിഗൗരവമായ ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം ഒമ്പതിന് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കരുളായി ഗ്രാമപഞ്ചായത്തിന്റെ ഡി സി സി യില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അതിനിടെ ഡി സി സിയിലെ ഭക്ഷണ വിതരണത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇയാള്‍ അധികൃതരോട് പരാതി പറയുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ചോദ്യം ചെയ്താതായും കൊവിഡ് ചികിത്സാ കാലാവധി കഴിഞ്ഞ് വീണ്ടും പരിശോധനക്കെത്തിയപ്പോള്‍ വൈസ് പ്രസിന്റ് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹ്‌റൂഫ് പറയുന്നു.കോവിഡ് പരിശോധന കഴിഞ്ഞ ശേഷം നെഗറ്റീവാണെന്ന് ഡോക്ടര്‍ ഇയാളെ അറിയിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടയപ്പോള്‍ പോസറ്റീവായാണ് രേഖപ്പെടുത്തിയത്. ക്യു ആര്‍ കോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ പരിശോധന ഫലം ലഭ്യമായില്ല. ഇതേ തുടര്‍ന്ന് പരിശോധന നടത്തുന്ന ജീവനക്കാരെ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. അതിനിടെ ഇയാളുമായി ബന്ധമുള്ള ചില ജീവനക്കാര്‍ നെഗറ്റീവാണെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിശോധന ഫലം വിരുദ്ധമായതിനാല്‍ ആശുപത്രിയില്‍ പോയി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കി. അരമണിക്കൂറിനുള്ളിലാണ് ഒരേ പരിശോധന ഫലം ആദ്യം നെഗറ്റീവും പിന്നെ പോസിറ്റീവും അവസാനം നെഗറ്റീവുമായി മാറിമറിഞ്ഞത്. ഡി സി സിയിലെ ഭക്ഷണ വിതരണം സംബന്ധിച്ച പോരായ്മ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയതെന്നും രണ്ട് സര്‍ട്ടിഫിക്കറ്റുകളും ഭീഷണിപ്പെടുത്തിയതടക്കമുള്ളവയുടെ ഫോണ്‍ റെക്കോര്‍ഡുകളും തന്റെ കൈവശമുണ്ടെന്നും മഹ്‌റൂഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *