ONETV NEWS

NILAMBUR NEWS

അമരമ്പലത്ത് കുടുംബശ്രീവാങ്ങിയ പള്‍സ് ഓക്‌സിമീറ്ററിന്റെ ഉല്‍ഘാടനം എടവണ്ണ പഞ്ചായത്തില്‍ വെച്ച് നടത്തിയത് തരം താണ രാഷ്ട്രീയ കളി. യൂ ഡി എഫ്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് യൂ ഡി എഫ് പത്രസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. പ്രതിദിനം അമരമ്പലം പഞ്ചായത്തില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധിതരുടെ വ്യാപനം കണക്കിലെടുത്ത് അമരമ്പലത്തെ കുടുബശ്രീ അയല്‍കൂട്ടങ്ങളിലൂടെ പണം പിരിച്ചു വാങ്ങിയ പള്‍സ് ഓക്‌സീമീറ്ററിന്റെ ഉല്‍ഘാടന ചടങ്ങാണ് എടവണ്ണ പഞ്ചായത്തിലെ ഒതായിയിലുള്ള നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റ വീട്ടില്‍ വെച്ചു നടത്തിയത് പഞ്ചായത്തില്‍ ഭരണപക്ഷം നടത്തുന്ന തരം താണ രാഷ്ട്രീയക്കളിയാണന്ന് പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പരിപാടിയുടെ ഉല്‍ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടത്താന്‍ എല്ലാ അംഗങ്ങളേയും പ്രസിഡണ്ട് ക്ഷണിച്ചിരുന്നങ്കിലും ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 10 മണിക്ക് തന്നെ പഞ്ചായത്തിന്റെ വാഹനത്തില്‍ എം എല്‍ എ യുടെ വീട്ടിലേക്കു പോകുകയായിരുന്നു എന്ന് പ്രതിപക്ഷ അംഗങ്ങളായ വി കെ ബാലസുബ്രമണ്യന്‍, നാസര്‍ബാന്‍, നിഷാദ് പോട്ടേങ്ങല്‍, നറുക്കില്‍ വിഷ്ണു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡിലെ അജണ്ടയല്ല പിന്നീട് നടപ്പാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. മഹാമാരിയുടെ കാലമായതിനാലാണ് എല്ലാ സഹിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കേമ്പില്‍ രവി, പൊട്ടിയില്‍ ചെറിയാപ്പു എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *