ഡി വൈ എഫ് ഐഅമരമ്പലം മേഖലാ കമ്മിറ്റിയുടെ സ്‌നേഹ വണ്ടി നാടിന്റെ കരുതലാകുന്നു.

പൂക്കോട്ടുംപാടം: ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അമരമ്പലം മേഖലകമ്മിറ്റി 6 വാഹനങ്ങളാണ് സ്‌നേഹ വണ്ടിയായി ഓടുന്നത്.
കോവിഡ് ടെസ്റ്റിനായി ആളുകളെകൊണ്ട് പോകുക, രോഗികളെ ആശുപത്രിയില്‍ എത്തിക്കുക, അത്യാവശ്യ മരുന്നുകള്‍ എത്തിച്ച് നല്കുക തുടങ്ങിയവയായിരുന്നു സ്‌നേഹവണ്ടിയുടെ പ്രധാന ലക്ഷ്യം എങ്കിലും നാടിന്റെയും നാട്ടുകാരുടെയും എല്ലാ ആവശ്യങ്ങള്‍ക്കുംരാഷ്ട്രീയ, മത ഭേതമന്യേ നാട്ടുകാര്‍ ആദ്യം വിളിക്കുന്നത് സ്‌നേഹ വണ്ടിയെ ആണ് . വാഹനം നല്‍കിയവര്‍ തന്നെയാണ് ഡ്രൈവര്‍മാരായി പോകുന്നതും . കൂടാതെ മേഖലാ സെക്രട്ടറി സുജീഷ് മഞ്ഞലാരി പ്രസിഡന്റ് അര്‍ജുന്‍ വെള്ളോലി, സുബിന്‍ കക്കുഴി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ അത്യാവശ്യഘട്ടങ്ങളില്‍ വാഹനം ഓടിക്കുവാന്‍ സന്നദ്ധരായി രംഗത്തുണ്ട്. സ്‌നേഹ വണ്ടി കൂടാതെ മെഗാ ആന്റിജന്‍ പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ അണു നശീകരണം ചെയ്യുക, കോവിഡ് രോഗികളുടെ വീടുകളില്‍ ഫോഗ്ഗിങ്ങ് ഉള്‍പ്പടെ നടത്തുക, റേഷന്‍ കട ഉള്‍പ്പടെ പൊതു സ്ഥലങ്ങള്‍ അണു നശീകരണം നടത്തുക തുടങ്ങിയവയും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡി വൈ എഫ് അമരമ്പലം മേഖല കമ്മിറ്റി പുറത്തിക്കിയ ആംബുലന്‍സ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമായും ഓടുന്നത്. പി പി ഇ കിറ്റ്വാഹനത്തിന്റെ ഇന്ധനച്ചിലവ്, വാഹനം അണുനശീകരണം നടത്തുക തുടങ്ങിയവക്കുള്ള സാമ്പത്തികച്ചിലവ് പൂര്‍ണ്ണമായും സുമനസ്സുകളുടെ സഹായത്താലാണ് കണ്ടെത്തുന്നത്.