അമരമ്പലം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ‘കൂടെ ‘ പ്രവര്‍ത്തനമാരംഭിച്ചു.
1 min readപൂക്കോട്ടുംപാടം: കവള മുക്കട്ടയില്‍ ക്ലോറിനേഷന്‍ നടത്തി കൊണ്ട് സംസ്‌കാര സാഹിതി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് ഉല്‍ഘാനം ചെയ്തു .
അമരമ്പലം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമരമ്പലം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലോറിനേഷന്‍ നടത്തി. ‘ കൂടെ ‘ എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനം കോവിഡ് രോഗികള്‍ക്ക് മരുന്ന്,വാഹന സൗകര്യം ഭക്ഷ്യ കിറ്റുകള്‍ എന്നിവ നല്‍കി സഹായിക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ ചെയ്യാന്‍ കഴിയുന്ന പുണ്യ പ്രവര്‍ത്തിയെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മൂന്ന് വാഹനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഓടുന്നത്. മണ്ഡലം പ്രസിഡണ്ട് കേമ്പില്‍ രവി അദ്ധ്യക്ഷത വഹിച്ചു .കെ എം സുബൈര്‍,നിഷാദ് പൊട്ടേങ്ങല്‍, അമീര്‍ വള്ളിക്കാടന്‍ ,ജോബിന്‍ തോമസ്സ് എന്നിവര്‍ സംബന്ധിച്ചു.