കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി അമരമ്പലം ട്രേഡേഴ്‌സ് സഹകരണസംഘം.

പൂക്കോട്ടുംപാടം: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് 50000 രൂപയും ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും 50000 രൂപയുടെ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമാണ് സംഘം പൊതു നന്മാഫണ്ടില്‍ നിന്നും നല്‍കിയത്. രാജ്യ പുരോഗതിക്ക് നാനാവിധ പൊതു നന്മാ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ സംഘം ചെയ്തിട്ടുണ്ട്. പള്‍സ് ഒക്‌സീമീറ്റര്‍, നബുലൈസര്‍, പിപിഇ കിറ്റുകള്‍, സാനിറ്റെയ്‌സര്‍, എന്‍95 മാസ്‌കുകള്‍, ഗ്ലൗസ്‌കള്‍ എന്നിവയാണ് നല്‍കിയത്. അമരമ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് എന്‍ അബ്ദുല്‍ മജീദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈനും, തേള്‍പ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മോനിഷിനും കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത രാജു, സ്ഥിരം സമിതി അധ്യക്ഷരായ ഹമീദ് ലബ്ബ, അനീഷ് കവളമുക്കട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സുന്ദരന്‍ ഭരണസമിതി അംഗം ടികെ മുകുന്ദന്‍, സെക്രട്ടറി എം അബ്ദുല്‍ നാസര്‍, ജൂനിയര്‍ ക്ലര്‍ക്ക് ടിപി ജുനൈസ് എന്നിവര്‍ സംബന്ധിച്ചു.