ഡി വൈ എഫ് ഐ സ്‌നേഹ വണ്ടിയിലെ ഡ്രൈവര്‍മാക്ക് ഭക്ഷ്യ കിറ്റുമായി സി പി എംഅമരമ്പലം ലോക്കല്‍ കമ്മിറ്റി.
1 min readപൂക്കോട്ടുംപാടം: രണ്ടാഴ്ച്ചയോളമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ദുരിതകാലത്ത് ഒരു കൈത്താങ്ങ് ആയാണ് സി പി എം ഭക്ഷ്യ കിറ്റ് നല്കിയത്. ഡി വൈ എഫ് ഐയുടെ ആമ്പുലന്‍സ് ഉള്‍പ്പടെ 7 വാഹനങ്ങളാണ് മുഴുവന്‍ സമയ സൗജന്യ സേവനവുമായി രംഗത്തുള്ളത്. രോഗികളെ ടെസ്റ്റിനായി കൊണ്ട് പോകുക, ഡി സി സിയിലേക്ക് രോഗികളെ എത്തിക്കുക , അവശ്യമരുന്നുകള്‍ എത്തിച്ച് നല്കുക തുടങ്ങി നാട്ടുകാരുടെ എതാവശ്യങ്ങള്‍ക്കും ഏത് സമയത്തും ബന്ധപ്പെടാവുന്ന സംവിധാനമാണ് ഡിവൈ എഫ് ഐ മെഖലാ കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. സി പി എം അമരമ്പലം ലോക്കല്‍ സെക്രട്ടറി വി കെ അനന്ത കൃഷ്ണന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എം എ നസീര്‍, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി സുജീഷ് മഞ്ഞളാരി എന്നിവര്‍ പ്രസംഗിച്ചു. അര്‍ജുന്‍ വെള്ളോലി, ഷൈജു പെരുമ്പലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.