ONETV NEWS

NILAMBUR NEWS

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍മഴക്കാല ശൂചീകരണ പ്രവര്‍ത്തികള്‍ക്ക് നിലമ്പൂര്‍ നഗരസഭയില്‍ തുടക്കമായി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: നഗരസഭാ ഓഫീസും പരിസരവും ശൂചീകരിച്ച് പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹിം ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഡെങ്കിപ്പനി ചക്കാലക്കുത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശൂചികരണ പ്രവര്‍ത്തികളാകും നടക്കുക. ഓടകള്‍ വൃത്തിയാക്കിയും, മാലിന്യങ്ങള്‍ നീക്കം ചെയ്തും, കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്തും ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ തടയാനാണ് ലക്ഷൃമിടുന്നത്. നിലമ്പൂര്‍ നഗരസഭയുടെ 33 ഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തികള്‍ നടക്കും. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *