ONETV NEWS

NILAMBUR NEWS

ചാലിയാര്‍ പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ്പ് ഡസ്‌ക് പേരിന് മാത്രം

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: കോവിഡ് 19 മഹാമാരിയില്‍ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളെ സഹായിക്കാനായി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം പേരിനു മാത്രം, പഞ്ചായത്തിലെ ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന് ഇതിന്റെ ചുമതലയുണ്ടെങ്കിലും സഹായവുമായി നിന്നിരുന്ന സന്നദ്ധ പ്രവര്‍ത്തകരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും കാണാനില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ പലരും ജോലിക്ക് പോയതാണെന്ന മറുപടിയാണ് ലഭിച്ചത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഇടിവണ്ണ പാറേക്കാട് കോളനിയില്‍ ഒരു സ്ത്രിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരികരിച്ചിരുന്നെങ്കിലും പരിശോധനാ ഫലം അവര്‍ അറിഞ്ഞത് 4 ദിവസം കഴിഞ്ഞ്, എരഞ്ഞിമങ്ങാട് ഡി.സി.സി സെന്‍ന്ററില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന ആരോപണവുമായി ഡി.വൈ.എഫ് ഐ രംഗത്ത് വരികയും, അത് നിഷേധിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെ ആരോപണം ആവര്‍ത്തിച്ച് ഡി.വൈ.എഫ്.ഐ.രംഗത്തെത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുളള പഞ്ചായത്താണ് ചാലിയാര്‍ എന്നാല്‍ ഹെല്‍പ്പ് ഡസ്‌ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് കാര്യക്ഷമമല്ലെന്ന് ആക്ഷേപം ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *