ONETV NEWS

NILAMBUR NEWS

ചാലിയാർ പഞ്ചായത്തിലെ കോഴി വിതരണത്തിൽ പ്രോട്ടോകോൾ ലംഘനം.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ചാലിയാർ: ട്രിപ്പിൾ ലോക് ഡൗൺ   പ്രഖ്യാപിച്ച ചാലിയാർ പഞ്ചായത്തിലെ കോഴി വിതരണത്തിൽ പ്രോട്ടോകോൾ ലംഘനം, ചാലിയാർ മുഗാശുപത്രിയിൽ ചൊവ്വാഴ്ച്ച രാവിലെ നടന്ന കോഴികളുടെ വിതരണത്തിൽ നൂറുകണക്കിനാളുകളാണ് സാമൂഹിക അകലം പോലും പാലിക്കാതെ കോഴികളെ വാങ്ങാൻ എത്തിയത്,

 

20 പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുപ്പോഴാണ് കോഴികളുടെ വിതരണം നടന്നത്. സെക്ടറൽ മജിസ്ട്രേഡായ കൃഷി ഓഫീസറുടെ ഓഫീസിനോട് ചേർന്നാണ് മുഗാശുപത്രി എന്നതും ഏറെ ശ്രദ്ധേയം ഒരു മാസത്തിലേറെ ലോക്ഡൗണിലായിരുന്ന ചാലിയാർ ഗ്രാമപഞ്ചായത്ത് ഒരാഴ്ച്ച മുൻപ് സാധാരണ ഗതിയിലേക്ക് വന്നിരുന്നെക്കിലും ചൊവ്വാഴ്ച്ച മുതൽ വീണ്ടും ലോക് സൗണിലായി. 100 രൂപ അടച്ച ഗുണഭോക്താക്കൾക്കാണ് 5 കോഴികളെ വീതം വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്തംഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു കോഴി വിതരണം, കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ജനങ്ങൾക്ക് മാതൃക കാണിക്കേണ്ട ജനപ്രതിനിധികളാണ് കണ്ടെയ്മെന്റ് സോണിൽ പ്രോട്ടോകോൾമാനദണ്ഡം പാലിക്കാതെ കോഴി വിതരണത്തിൽ പങ്കാളികളായത്, ഇങ്ങനെ പോയാൽ ചാലിയാർ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗണിന് എന്ന് അറുതി വരും എന്ന ചോദ്യം ബാക്കിയാണ്‌.

 

 

 

Leave a Reply

Your email address will not be published. Required fields are marked *