വനമേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം
1 min readനിലമ്പൂര്‍: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പുള്ളിമാനുകള്‍ ചത്തു. രണ്ടു ദിവസത്തിനുളളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് രണ്ട് പുള്ളിമാനുകൾ ചത്തു. നിലമ്പൂർ റെയ്ഞ്ച് പരിധിയിലെ പൂച്ചക്കുത്തിലും, കാഞ്ഞിരപുഴ സ്റ്റേഷൻ പരിധിയിലുമാണ് ഒന്നര വയസും ഒരു വയസും പ്രായമുള്ള പുള്ളിമാനുകൾ ചത്തത്.
പുള്ളിമാനുകളുടെ ആവാസ കേന്ദ്രമാണ് വള്ളുവശ്ശേരി വനമേഖലയിലെ പൂച്ചക്കുത്തും, കാഞ്ഞിരപ്പുഴ വനമേഖലയും, തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള ആനിമൽ, ബർത്ത് കൺട്രോൾ, നിലമ്പൂർ മേഖലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്നില്ല, ഇതിനാൽ തന്നെ പകൽ സമയങ്ങളിൽ തെരുവ് നായ്ക്കൾ വനമേഖലയിൽ തമ്പടിക്കുകയാണ്, നിലമ്പൂർ മേഖലയിൽ ഉൾപ്പെടെ പുള്ളിമാനുകളുടെ എണ്ണം കുറയുന്ന സമയത്താണ് തെരുവ് നായ്ക്കൾ വളഞ്ഞിട്ട് കടിച്ച് പുള്ളിമാനുകളെ കൊല്ലുന്നത്, മുൻ വർഷങ്ങളിലും തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധി പുള്ളിമാനുകൾ ചത്തിരുന്നു, വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി പുള്ളിമാനുകളെ വനപാലകർ കുഴിച്ചിട്ടു.