കുടു:ബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് ജനകീയ ഹോട്ടലുകൾ തുറക്കും.
നിലമ്പൂർ: നഗരസഭയിൽ കുടു:ബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് ജനകീയ ഹോട്ടലുകൾ തുറക്കും, തിങ്കളാഴ്ച്ച നടന്ന നഗരസഭാ ബോർഡ് യോഗത്തിലാണ് തീരുമാനം, സംസ്ഥാനത്ത് ഒരു നഗരസഭയിൽ മൂന്ന് ജനകീയ ഹോട്ടലുകൾ ഒന്നിച്ച് തുറക്കുന്നത് അദ്യമാണെന്ന് ബോർഡ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു,
ഒക്ടോബർ ആദ്യവാരം ഉദ്ഘാടനം ചെയ്യും.സംസ്ഥാന സർക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നിലമ്പൂർ നഗരസഭയെ വിശപ്പ് രഹിത നഗരസഭയാക്കും, ഏറ്റവും ദരിദ്രരായ ആളുകൾക്ക് സൗജന്യ പാസ് നൽകി ഭക്ഷണം ഉറപ്പ് വരുത്തും, നിലമ്പൂർ നഗരസഭയുടെ പരിധിയിലുള്ള 18 റോഡുകൾ ഏറ്റെടുക്കാൻ നഗരസഭ പൊതുമരാമത്ത് വകുപ്പിന് ശുപാർശ നൽകാനും തീരുമാനിച്ചു., 35.850 കിലോമീറ്റർ റോഡാണ്. കൈമാറുക, പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന റോഡുകളുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ 100 ശതമാനം വാക്സിനേഷൻ നേടാനായതും, നഗരസഭയിലെ ചേലശ്ശേരി കുന്ന് അംഗനവാടിക്ക് സംസ്ഥാന അവാർഡ് ലഭിച്ചതും, ‘ഏറ്റവും നല്ല അംഗനവാടി അധ്യാപികക്കുള്ള അവാർഡ് ചേലശ്ശേരി കുന്ന് അംഗനവാടിയിലെ അധ്യാപിക കെ.ടി. സുഹ്റക്ക് ലഭിച്ചതും, 33 കൗൺസിലർമാരുടെയും, മറ്റ് മുഴുവൻ സംഘടനകളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടാണെന്നും ചെയർമാൻ പറഞ്ഞു, ഖരമാലിന്യ സംസ്ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹരിതസേനയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്നതായും ചെയർമാൻ പറഞ്ഞു.വൈസ് ചെയർപേഴ്സൺ അരുമാ ജയകൃഷ്ണൻ.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം.ബഷീർ, എന്നിവരും പങ്കെടുത്തു, തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻണ്ടർ നടപടികളിൽ യു.ഡി.എഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി