മത്സ്യ കൊയ്ത്ത് നടത്തി.
1 min read
നിലമ്പൂർ: മയ്യംന്താനിയിൽ മത്സ്യ കൊയ്ത്ത് നടത്തി, 1250 കരീമിനുകളെയാണ് മത്സ്യ കൊയ്ത്തിൽ പിടിച്ചത്., ചന്തക്കുന്ന്- മയ്യംന്താനി റോഡിൽ അടുക്കത്ത് ഉമ്മറിന്റെ ബയോ ഫ്ലോക്കിലാണ് മത്സ്യ കൊയ്ത്ത് നടത്തിയത്.
ഫിഷറീസ് വകപ്പും, നഗരസഭയും സഹകരിച്ചാണ് ശുദ്ധജല മത്സ്യകൃഷി നടത്തുന്നത്, 5 മാസം മുൻപ് 1250 കരീമീൻ കുഞ്ഞുങ്ങളെയാണ് ഉമ്മറിന്റെ ബയോ ഫ്ലോക്കിൽ നിക്ഷേപിച്ചത്, മത്സ്യ കൊയ്ത്ത് നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയതു, ഡിവിഷൻ കൗൺസിലർ പി.എം.ബഷീർ അധ്യക്ഷത വഹിച്ചു, ഫിഷറീസ് പ്രെമോട്ടർ ഗഫൂർ പറാട്ടി, അടുക്കത്ത് ഉമ്മർ എന്നിവർ സംസാരിച്ചു. മത്സ്യ കൊയ്ത്ത് കാണാനും കരിമീൻ വാങ്ങാനുമായി നിരവധി പേർ എത്തിയിരുന്നു.