“നിലമ്പൂർ- നഞ്ചൻകോട് പാതക്ക് സംസ്ഥാന സർക്കാർ തുരങ്കം വെക്കുന്നു” – വി എസ് ജോയി.
1 min read
നിലമ്പൂർ: നിലമ്പൂർ- നഞ്ചൻകോട് പാതക്ക് സംസ്ഥാന സർക്കാർ തുരങ്കം വെക്കുന്നുവെന്ന് ഡി സി സി പ്രസിഡൻ്റ് വി എസ് ജോയി. നിലമ്പൂർ – ഷൊർണൂർ പാതയോടുള്ള അവഗണനക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർത്യമാക്കാൻ യു പി എ സർക്കാർ തുടങ്ങിയ നടപടികളിൽ നിന്ന് മോദി സർക്കാർ പിന്നോട്ട് പോയി. സംസ്ഥാന സർക്കാറും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്. നിലമ്പൂർ – ഷൊർണൂർ പാതയിലെ പാസഞ്ചർ ട്രൈയ്നുകൾ പുനസ്ഥാപിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ജനങ്ങൾ ദുരിതം പേറുമ്പോൾ നിലമ്പൂരിന്റെ എം എൽ എ വിദേശത്ത് ബിസ്നസ് ചെയ്യുകയാണ്. നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാത്ത എം എൽ എ രാജിവെക്കണമെന്നും വി എസ് ജോയ് ആവശ്യപ്പെട്ടു.
നിലമ്പൂർ റയിൽവെ സ്റ്റേഷന് മുന്നിൽ നടന്ന ധർണയിൽ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം കെ ബാലകൃഷ്ണൻ, സി വേണുഗോപാൽ, അഡ്വ: ഷെറി ജോർജ്, നിഷാദ് പൊട്ടേങ്ങൽ, ടി എം എസ് ആസിഫ്, ഷേർളി മോൾ തുടങ്ങിയവർ സംസാരിച്ചു. കേമ്പിൽ രവി, എൻ എം ബഷീർ,യൂനുസ് സലീം, സാജൻ മാസ്റ്റർ, മൂർക്കൻ മാനു, ടി സുരേഷ് കുമാർ, ഡെയ്സി ചാക്കോ എന്നിവര്‍ നേതൃത്വം നൽകി.