ONETV NEWS

NILAMBUR NEWS

യുവാവിനെ നാടുകടത്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കാപ്പ നിയമം ചുമത്തി യുവാവിനെ നാടുകടത്തി. നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തെക്കില്‍വീട്ടില്‍ ശദാബ്‌(40)നെയാണ് ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി തൃശ്ശൂര്‍ മേഖല ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ.അക്ബര്‍ ഉത്തരവിറക്കിയത്.

ജില്ലാ പൊലീസ് മേധാവി സുജിദ് ദാസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് നാടുകടത്തലിന് തീരുമാനമായത്. നിലമ്പൂര്‍ സറ്റേഷന്‍ പരിധിയില്‍ പ്രതിക്കെതിരെ 2015 മുതല്‍ 7 കേസുകളാണുള്ളത്. 2020ലാണ് കൂടുതല്‍ കേസുകളും ചാര്‍ജ്ജ് ചെയ്തത്. മമ്പാട് ഒര്‍ു വീട്ടില്‍ കയറി സ്ത്രീയെയും, മകനെയും മര്‍ദ്ധിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറില്‍ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെയുള്ളത്.

ശദാബിന് ഒരു വര്‍ഷക്കാലം ഇനി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. പ്രതി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലോ, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ വിവരം അറിയിക്കണമെന്നും, ഇത്തരത്തില്‍ ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പിലാക്കുവാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലമ്പൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍പെട്ട നാല്‌പേരെ കൂടി നാടുകടത്തുന്നതിന് പൊലീസ് നീക്കമുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒ ബിനു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *