ടോയ്‌ലെറ്റ് എന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു; ട്രെയിനിൽ നിന്നും വീണ് 10 വയസുകാരന് ദാരുണാന്ത്യം
1 min readമമ്പാട്: മമ്പാട് പുള്ളിപ്പാടം കുണ്ടൻ തൊടിക സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് മരിച്ചത്. ടോയ് ലെറ്റ് വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്നതാണ് അപകടകാരണം. ഇന്നലെ രാത്രി 11.45 ന് മൂലേടം മാടമ്പുകാട് ഭാഗത്തു വച്ചായിരുന്നു അപകടം.
കൊച്ചുവേളി – നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്‌പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. തിരുവനന്തപുരത്ത്ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം നിലമ്പൂരിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം .ടോയ്‌ലെറ്റിൽ പോകാനായി ഇഷാന്‍ എണീറ്റു. ടോയ്‌ലെറ്റിന്റെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ശക്തമായ കാറ്റിൽ പെട്ട് ഇഷാൻ പുറത്തേക്ക് തെറിച്ച് വീണു. ഇതോടെ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി,ഓടി കൂടിയ പ്രദ്ദേശവാസികൾ നടത്തിയ തിരച്ചിലിൽ കലിങ്കിനടയിൽ നിന്നും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല