കനത്ത മഴയിൽ റോഡിൻ്റെ ഒരു വശം ഇടിഞ്ഞു.
1 min read
വണ്ടൂർ: കനത്ത മഴയിൽ വണ്ടൂർ മഞ്ചേരി റോഡിലെ തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപം റോഡിൻ്റെ ഒരു വശം , പതിനഞ്ച് മീറ്ററോളം ഇടിഞ്ഞു. തൊട്ടടുത്ത പത്ത് മീറ്റർ ഭാഗം അപകടാവസ്ഥയിലാണ്. ഇതോടെ ഇതുവഴിയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം അധികൃതർ താൽക്കാലികമായി നിയന്ത്രിച്ചു.
ശക്തമായ മഴയിൽ റോഡിൻ്റെ ഒരു വശത്തെ സംരക്ഷണഭിത്തി ഇടിയുകയായിരുന്നു. ഇതോടെ റോഡിൽ വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാമൻകുട്ടി, പി.ഡബ്ബ്‌ള്യൂ.ടി റോഡ് വിഭാഗം എ.ഇ.സി അനീഷ് തുടങ്ങി
യവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പി.ഡബ്ബ്‌ള്യൂ.ടി യും പോലീസും റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
കോഴിക്കോട്- കാളികാവ് ബസ് റൂട്ടാണിത്.
മഞ്ചേരി ഭാഗത്തേക്കുള്ള ചരക്കു ലോറികൾ എളങ്കൂർ വഴിയും , വണ്ടൂരിലേക്കുള്ള വാഹനങ്ങൾ തിരുവാലി കോട്ടോല – കമ്പനിപ്പടി വഴിയും സഞ്ചരിക്കേണ്ടതാണ്. തൊട്ടടുത്തായി 52 വർഷം പഴക്കമുള്ള ചെള്ളിത്തോട് പാലവും തകർച്ചാഭീഷണി ഉയർത്തുന്നുണ്ട്.