ONETV NEWS

NILAMBUR NEWS

കനത്ത മഴയിൽ മരം കടപുഴകി വീണു

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

വണ്ടൂർ: കനത്ത മഴയിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ മരം കടപുഴകി സമീപത്തെ തണ്ടുപാറ റോഡിനു കുറകേ വീണു. തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ട്രോമാകെയർ അംഗങ്ങളും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ബ്ലോക്ക് വളപ്പിലെ കൂറ്റൻ ചീനിമരമാണ് , രാത്രി പെയ്ത ശക്തമായ മഴയിൽ കടപുഴകി വീണത്. പരിസരത്തെ രണ്ടോളം വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്.ഒന്നര മണിക്കൂർ സമയമെടുത്താണ് അഗ്നിശമന സേനാംഗങ്ങളും ട്രോമാകെയറും ചേർന്ന് മരം വെട്ടിമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *