കെ എസ് യു അവകാശ സമരം നടത്തി.

നിലമ്പൂർ : എ.ഇ.ഒ, ഓഫീസിനു മുന്നിൽ കെ എസ് യു അവകാശ സമരം നടത്തി. കെ എസ് യു നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പത്താം ക്ലാസ്സ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനാവശ്യമായ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക, വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്ന സർക്കാരിന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിലമ്പൂർ എ ഇ ഒ ഓഫീസിന് മുന്നിൽ അവകാശ സമരം നടത്തിയത്.
സമരം കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി അർജുൻ അധ്യക്ഷത വഹിച്ചു . പാലോളി മെഹബൂബ്, അഡ്വ ഷെറി ജോർജ്, നിഷാദ് പൂക്കോട്ടുംപാടം, ബാബു കല്ലായി, പ്രണവ് പണിക്കർ, ശരത് ചുങ്കത്തറ, സമീർ കാസിം എന്നിവർ സംസാരിച്ചു. സജാദ് കുരിക്കൾ,നിർമൽ ജോസ്,അജിത് ചെമ്മനം,യാഷിക് കരുളായി,ശാഹുൽ പോത്തുകല്ല്, ഷിബിൽ റഹ്മാൻ, സഫ്വാൻ മൈലാടി,ആഖിൽ റഹ്മാൻ,രാഹുൽ മുമുള്ളി, ഷണ്മുഖൻ, റോഷിൽ, ഫാറൂഖ് കരുളായി തുടങ്ങിയവർ നേതൃത്വം നൽകി.