കനത്ത മഴ,ചാലിയാര്‍ തീരത്തുളളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

നിലമ്പൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നു. ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിന്റെ തീരത്തുള്ള വില്ലേജുകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാചര്യത്തില്‍ കൂടുതല്‍ മഴ ലഭിക്കക്കുന്നതിനാല്‍ പുഴകളില്‍ ജലനിരപ്പ് ഉയരും, അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.