ONETV NEWS

NILAMBUR NEWS

മത്സ്യ വിളവെടുപ്പ് നടത്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ കേരള സർക്കാർ -സുഭിക്ഷ കേരളം 2020-23- പദ്ധതിയായവീട്ടുവളപ്പിലെ മത്സ്യ കൃഷി വിളവെടുപ്പാണ് നടത്തിയത്, മുമ്മുളളി ഡിവിഷനിലെ ആലുങ്കൽ തോമസിന്റെ രണ്ട് സെന്റ് സ്ഥലത്തെ പടുതാകുളത്തിൽ വളർത്തിയ 1000 ആസാം വാള മത്സ്യങ്ങളെയാണ്  വിളവെടുപ്പ് നടത്തിയത്. ഇതിന് കിലോക്ക് 200 രൂപയാണ് വില.

ഫിഷറീസ് വകുപ്പും നഗരസഭയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയിൽ, ചിലവിന്റെ 40 ശതമാനം കർഷകന് സബ്സിഡിയായി ലഭിക്കും. ആലുങ്കൽ തോമസിന്റെ മത്സ്യകൃഷിക്ക് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയാണ് ചിലവ് വന്നത്, ഇതിൽ 32800 രൂപ നഗരസഭയും, 16400 രൂപ ഫിഷറീസ് വകുപ്പും സബ്സിഡിയായി നൽകി.

വിളവെടുപ്പ് നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമാ ജയകൃഷ്ണൻ ഉദ്ഘാടനം ചെയതു.നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു, കോഡിനേറ്റർ എം.വിവേക് പ്രൊമോട്ടർമാരായ ഗഫൂർ, പ്രവീൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *