ONETV NEWS

NILAMBUR NEWS

പി.വി.അൻവർ എം.എൽ എ യെ പിന്തുണച്ച്, എൻ.സി.പി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: കോൺഗ്രസിലെ വിഭാഗീയതക്ക് തടയിടാൻ എം.എൽ എക്ക് എതിരെ നടത്തുന്ന കുപ്രചരണത്തിൽ നിന്നും കോൺഗ്രസ് പിൻമാറണമെന്നും എൻ.സി പി. നിലമ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എൽ എ യെ പിന്തുണച്ചും കോൺഗ്രസിനെ രൂക്ഷമായും വിമർശിച്ചും നേതാക്കൾ രംഗത്ത് വന്നത്.

കഴിഞ്ഞ അഞ്ചര വർഷമായിട്ടാണ് ജനങ്ങൾ നിലമ്പൂരിൽ അവർക്കായി പ്രവർത്തിക്കുന്ന ഒരു എം.എൽ.എ ഓഫീസ് കാണുന്നത്. മുൻപ് ആഴ്ച്ചയിൽ ഒരിക്കൽ തിരുവനത്തപുരത്തുനിന്നും നിലമ്പൂരിൽ എത്തുന്ന എം.എൽ എ ആയിരുന്നു ഉണ്ടായിരുന്നത്, എം.എൽ.എയെ എല്ലാ രീതിയിലും നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങളോട് പറഞ്ഞാണ് ഉപജീവനത്തിന് ആഫ്രിക്കയിൽ പോയത്.  നാട്ടിലെത്തിയ എംഎൽഎ, നേരെ എത്തിയത് നിലമ്പൂരിലെ ജനങ്ങൾക്കിടയിലേക്കാണ്. എം.എൽ.എയെ കോൺഗ്രസ് എത്ര എതിർക്കുന്നുവോ, അത്രയുംസമയം കോൺഗ്രസിൽ നിന്നും എൻ.സി.പി.യിലേക്കും, എൽ.ഡി.എഫിലേക്കും കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക് തുടരും. മലപ്പുറത്ത് കോൺഗ്രസ് നടത്തിയ ചരിത്ര സെമിനാറിൽ മലബാറിലെ ഏറ്റവും സീനിയറായ നേതാവ് ആര്യാടൻ മുഹമ്മദിനേയോ, സംസ്ക്കാര സാഹിതി ചെയർമാനേയോ കണ്ടില്ലെന്നും, നിലമ്പൂരിൽ പോലും കോൺഗ്രസ് നേതാക്കളെ ഒന്നിച്ച് കാണുന്നില്ലെന്നും എൻ.സി പി നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.സി.പി.നിലമ്പൂർ ബ്ലോക്ക് പ്രസിഡൻറ് പരുന്തൻ നൗഷാദ്, സംസ്ഥാന കമ്മറ്റി അംഗം ടി.പി.മോഹൻദാസ്. ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ ഷാജി മൂത്തേടം, യു.പി.സെബാസ്റ്റ്യൻ, ഇ.പി. കുട്ട്യാപ്പാ, അനിൽ വെള്ളോലി, എൻ.സി.പി.യുവജന വിഭാഗം പ്രസിഡന്റ് അനീഷ് കെ പുന്നക്കുഴി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *