അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ തള്ളി,അഡ്വ വി എസ് ജോയ്.
1 min readShare this
നിലമ്പൂർ: കുട്ടി കുരങ്ങന് എത്തിപ്പെടാത്ത കസേര കിട്ടാതെ കിട്ടിയപ്പോഴുള്ള മോഹഭംഗമാണ് വി എസ് ജോയ്‌ക്കെന്ന എം എൽ എ യുടെ പരമാർശത്തിന് മറുപടി നൽകി വി എസ് ജോയ്. കുറെ കാലം നാട്ടിൽ ഇല്ലാത്ത എം എൽ എ ഇപ്പോൾ താൻ നാട്ടിൽ വന്നു എന്നറിയിക്കാനാണ് കോണ്ഗ്രസ് നേതാക്കളെ മുഴുവൻ തെറിപറയുന്നത് എന്നും ഇത് ആർഹിച്ച അവക്ഞതയോടുകൂടി തള്ളി കളയുന്നുവെന്നും, വി.എസ് ജോയ് പറഞ്ഞു.
കോൺഗ്രസ് ജില്ലയിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്, ഒരു കാലത്തും ഇല്ലാത്ത ഐക്യതോടെ ഒരു മനസായി പ്രവർത്തിക്കുകയാണ്.പാർട്ടി അടിത്തട്ടു മുതൽ ശക്തമായ പ്രവർത്തനമാണ് നടന്നു വരുന്നത്. ബ്ലോക്ക് മണ്ഡലം പുന:സംഘടനകൾ ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.