കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വഴിക്കടവ്: വഴിക്കടവ് വെളളക്കട്ട ചട്ടിപ്പാറ കോളനിക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 14 വയസോളം പ്രായം തോന്നിക്കുന്ന മോഴയാനയെ ആണ് രാവിലെ ആറര മണിയോടെ കണ്ടെത്തിയത്.
രോഗബാധിതനായ ആന ഏറെ അവശനായിരുന്നുവെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫീസർ ബോബി കുമാർ പറഞ്ഞു, കവിളുകൾ ഒട്ടി തീർത്തും ക്ഷീണിതനായ ആന വെള്ളം കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് വനംകുപ്പ് അധികൃതർ അറിയിച്ചത്. ഡോ: അരുൺ സത്യൻ പോസ്റ്റ്മോർട്ടം നടത്തും, തുടർന്ന് വനം വകുപ്പ് ആനയെ ദഹിപ്പിക്കും.