ONETV NEWS

NILAMBUR NEWS

സിനിമാ തീയേറ്ററുകൾ തിങ്കളാഴ്ച്ച തുറക്കും, നിലമ്പൂരിൽ പ്രദർശനം ബുധനാഴ്ച്ച മുതൽ

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട സിനിമ തിയേറ്ററുകൾ തിങ്കളാഴ്ച്ച തുറക്കുന്നതോടെ സിനിമാ തിയേറ്ററുകളിൽ വീണ്ടും ആരവം ഉയരും. കുഞ്ഞാലി മരക്കാർ ഉൾപ്പെടെ ബിഗ് ചിത്രങ്ങൾ റിലിസ് ചെയ്യാൻ ഉണ്ടെങ്കിലും തമിഴ് സിനിമകളും, ജെയിംസ് ബോണ്ടിന്റെ ഇംഗ്ലീഷ് ചിത്രങ്ങളുമുൾപ്പെടെയാകും ആദ്യം പ്രദർശനത്തിനെത്തുക.

സിനിമകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ ബുധനാഴ്ച്ച മുതലാകും നിലമ്പൂർ ഫെയർലാന്റ് തിയേറ്ററിന്റെ 4 സ്ക്രീനുകളിൽ സിനിമകൾ പ്രദർശിപ്പിക്കുക. ബാറുകളും, ഹോട്ടലുകളുമുൾപ്പെടെ തുറന്നിട്ടും സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള അനുമതി വൈകുകയായിരുന്നു. വിശ്രമവേളകൾ ആസ്വദിക്കാൻ സാധാരണക്കാർ ഉൾപ്പെടെ കുടുംബ സമേതം എത്തുന്ന കേന്ദ്രമാണ് സിനിമാ തിയേറ്ററുകൾ ഇഷ്ടതാരങ്ങൾ സ്ക്രീനുകളിൽ എത്തുമ്പോൾ കാണികൾ ഹർഷാരവത്തോടെ വരവേറ്റിരുന്ന സിനിമാ തിയേറ്ററുകളിൽ ആരവം ഒഴിഞ്ഞിട്ട് മാസങ്ങളായി.

തിയേറ്റർ ഉടമകൾ സംസ്ക്കാരിക മന്ത്രി സജിചെറിയാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുമതിയായത്.ചർച്ചയിൽ തിയേറ്റർ ഉടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകി.തിയേറ്ററുകൾ അടച്ചിട്ട മാസങ്ങളിലെ കെ.എസ്.ഇ.ബി.ഫിക് സിഡ് ഡെപ്പോസിറ്റിലെ ഇളവ്, കെട്ടിട നികുതിയിലെ ഇളവ്, വിനോദ നികുതിയിൽ ഇളവ് എന്നിവയാണ് പ്രധാന ആവശ്യം.

കോവിഡ്നാളുകളിൽ നിയന്ത്രണങ്ങളിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്ക് തിയേറ്ററുകൾ തുറക്കുന്നത് ആശ്വാസമാകും. ആയിരകണക്കിന് ജീവനക്കാരാണ് സിനിമ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ആദ്യ ഘട്ടത്തിൽ നിലവിലെ സീറ്റിന്റെ 50 ശതമാനത്തിൽ മാത്രമേ കാണികളെ കയറ്റു. സെക്കൻ ഷോ ഉൾപ്പെടെ ഉണ്ടായിരിക്കും. രണ്ടു വാക്സിൻ എടുത്തവർക്ക് മാത്രമാകും പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *