സ്ത്രീകളുടെ അതിജീവനത്തിനായി പ്രവർത്തിക്കും, ആലിപെറ്റ ജമീല.
1 min readകാളികാവ് : സ്ത്രീകളുടെ അതിജീവനത്തിനായി പ്രവർത്തിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപെറ്റ ജമീല. പുതിയ പദവി നൽകിയതിലൂടെ കോൺഗ്രസ് പാർട്ടി വലിയ ഉത്തരവാദിത്വമാണ് നൽകിയിരിക്കുന്നതെന്നും
കഴിഞ്ഞ ദിവസം കെ.പി സി സി ജനറൽ സെക്രട്ടറിയായി നിയമിതയായ ജമീല കാളികാവിൽ മാധ്യമ പ്രവർത്തരോട് പറഞ്ഞു.
കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 2010-2015 കാലഘട്ടത്തിലെ പ്രസിഡണ്ടായിരുന്ന ജമീല 2015 മുതല്‍ 2020 വരെ വണ്ടൂര്‍ ഡിവിഷനില്‍ നിന്നും ജില്ല പഞ്ചായത്ത് അംഗമായിരുന്നു.ഇപ്പോള്‍ തേഞ്ഞിപ്പലം ഡിവിഷനില്‍ നിന്നുള്ള അംഗവും ജില്ല പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ കൂടിയാണ്.
പത്ത് വര്‍ഷത്തോളം കാളികാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും 2009 മുതല്‍ 2018 വരെ മലപ്പുറം ജില്ല മഹിള കോൺഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന അവർ, 2018 മുതൽ സംസ്ഥാന മഹിള കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടിയായിരുന്നു.
കാളികാവിലെ ആലിപ്പറ്റ ഷൗക്കത്തിന്റെ ഭാര്യയാണ് ജമീല.താഴക്കോട് ബിസിനസ്സുകാരനായിരുന്ന പരേതനായ ഹസ്സന്‍ സാഹിബിന്റെയും നഫീസയുടെയും മകളായി ജനിച്ച ജമീല, പഠനകാലം മുതല്‍ തന്നെ പൊതു പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. താഴേക്കോട് പി.ടി.എം ഹൈസ്കൂള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യഭ്യാസം നേടിയത്. ചരിത്രത്തില്‍ ബിരുദധാരിയായ ഇവര്‍, രണ്ട് പ്രാവശ്യം മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയായിട്ടുണ്ട്.
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഹൗസ് സർജൻസി ചെയ്യുന്ന സിത്താരയടക്കം മൂന്ന് മക്കളുടെ മാതാവാണ് ജമീല. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദധാരിയായ ദില്‍ദര്‍, കോഴിക്കോട് ജെ.ഡി.ടി.യില്‍ ബികോം വിദ്യാര്‍ത്ഥിയായ റോഷന്‍ എന്നിവരാണ് മറ്റു മക്കള്‍.