രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഒളിവിൽ പോയ പ്രതി പിടിയിൽ.
1 min readShare this
കാളികാവ്: ഇരുപത്തിനാല് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ. 1997ൽ പോപ്ഷൻ കമ്പനിയിൽ അടക്കാൻ ഏല്പിച്ച പണം കമ്പനിയിൽ ഏല്പിക്കാതെ കമ്പനിയെ ചതിച്ചു മുങ്ങിയ വടക്കേ അഞ്ചിൽ, പാണ്ടിശ്ശേരി കോളനി, പൊട്ടന്മല അനികുട്ടൻ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട യിലെ കുറ്റൂർ എന്ന സ്ഥലത്തു വെച്ചാണ് അറസ്റ്റ് ചെയ്ത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പുർ ഡി.വൈ.എസ്.പി സാജു. കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാർഡ് അംഗങ്ങളായ കാളികാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ് ഉജേഷ്, എം.സുമേഷ്. കെ.ആർ രാരിഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത് .