ശീതകാല പച്ചക്കറി തൈ വിതരണം തുടങ്ങി.

സംസ്ഥാന കൃഷിവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന ശീതകാല പച്ചക്കറിതൈ വിതരണത്തിന് നിലമ്പൂർ നഗരസഭയിൽ തുടക്കമായി. കോളിഫ്ളവർ, ക്യാബേജ് എന്നിവയുടെ തൈകളാണ് സൗജന്യമായി നൽകുന്നത്.നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം തൈകൾ ഗുണഭോക്താക്കൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം.ബഷിർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീം,കൃഷി ഓഫീസർ, നഗരസഭ സെക്രട്ടറി ബിനുജി, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.