കോൺഗ്രസ് ചക്ര സ്തംഭന സമരം നടത്തി
1 min readനിലമ്പൂർ: സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായിട്ടാണ് നിലമ്പൂരിലും ചക്ര സ്തംഭന സമരം നടത്തിയത്. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത ഇടതുഭരണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കമ്മറ്റി ടൗണിൽ ചക്ര സ്തംഭന സമരം നടത്തിയത്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യതു.
ഇന്ധന വിലയുടെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഒരു വീപ്പ ക്രൂഡ് ഓയിലിന് 140 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 58 രൂപയായിരുന്നു പെട്രോൾ വില. ഇപ്പോൾ 84 ഡോളർ വിലയുള്ളപ്പോഴാണ്, സംസ്ഥാന – കേന്ദ്ര സർക്കാറുകൾ ഇന്ധന വിലയുടെ മറവിൽ കൊള്ളയടിക്കുകയാണ്. സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറക്കും വരെ സമരം തുടരുമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.അംഗം എൻ.എ കരീം, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. പുഷ്പവല്ലി, എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാനായി ജേക്കബ്, വേണുഗോപാലൻ, എൻ.എം.ബഷീർ, ഗിരിഷ് മോളൂർ മoത്തിൽ, മൂർഖൻ മാനു, റഹീംചോലയിൽ, തുടങ്ങിയവർ സംസാരിച്ചു. പോലീസ് ഇടപ്പെട്ട് മിനി ബൈപാസ് വഴിതിരിച്ചുവിട്ടതിനാൽ ഗതാഗത തടസം ഒഴിവായി.