കാട്ടുപന്നിയുടെ ആക്രമത്തിൽ മൂന്ന് വയസുകാരന് പരിക്ക്
1 min readകാളികാവ്: കാട്ടുപന്നിയുടെ ആക്രമത്തിൽ മൂന്ന് വയസുകാരന് പരിക്ക്. രക്ഷപ്പെടുത്താൻ ശ്രമിച്ചയാൾക്കു നേരെയും പന്നിയുടെ ആക്രമണം. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് മുക്കട്ട അങ്കണവാടിക്ക് സമീപം 11.30തോടെയാണ് സംഭവം. കുന്നുമ്മൽ സുന്ദരൻ – വിജിഷ ദമ്പതികളുടെ മകൻ സുജീഷ് ദേവിനാണ് പരിക്കേറ്റത്.
തൊട്ടടുത്ത വീട്ടിലെ മുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിലാണ് പന്നിയുടെ ആക്രമണമുണ്ടായത്.പന്നിയുടെ കടിയേറ്റ് മുറിവ് ഉണ്ട്.കുട്ടിയുടെ കൈ പന്നിയുടെ വായിൽപ്പെടുകയും കുട്ടി നിലവിളിക്കുകയും ചെയ്യതോടെ സമീപത്തുണ്ടായിരുന്ന ജീപ്പ് ഗുഡ്സ് ഡ്രൈവർ കുട്ടിയുടെ കൈപന്നിയുടെ വായിൽ നിന്നും പുറത്തെടുത്തതോടെ പന്നി ഇയാൾക്ക് നേരെ തിരിഞ്ഞു. പന്നിയെ തള്ളി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് കാൽമുട്ടിനാണ് പരിക്ക്. കുട്ടിക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചിക്ൽസ നൽകി.