ONETV NEWS

NILAMBUR NEWS

കാടിറങ്ങി അക്ഷരമുറ്റത്തേക്ക്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: നിലമ്പൂർ പന്തീരായിരം വനത്തിനുള്ളിലെ അമ്പുമല കോളനിയിൽ നിന്നും പഠനത്തിനായി കാടിന്റെ മക്കൾ നാട്ടിലേക്ക് പുറപ്പെട്ടു. ഞെട്ടിക്കുളം എ. യു.പി.സ്കൂൾ ഹിന്ദി അധ്യാപകനായ ഐ.കെ റഷീദലിയുടെ ശ്രമഫലമായാണ് 12 വിദ്യാർഥികളെ കാടിനുള്ളിലെ ഊരിൽ നിന്നും സ്ക്കൂളുകളിലേക്ക് എത്തിച്ചത്.

റഷീദലി യുടെ നിരന്തരമായ പരിശ്രമമാണ് ഒടുവിൽ വിജയം കണ്ടത്.. . അഞ്ചാം ക്ലാസ്സ്‌ മുതൽ ഒൻപതാം ക്ളാസുവരെയുള്ള വിദ്യാർത്ഥികളെയാണ് ഞെട്ടിക്കുളം എ യു.പിസ്കൂളിലേക്കും.പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിലേക്കും എത്തിച്ചത്. നിലമ്പൂർ – നായാടംപൊയിൽ മലയോരപാതയിൽ നിന്നും രണ്ട് കിലോമീറ്റർ കാൽനടയായി വേണം, അമ്പുമല കോളനിയിൽ എത്താൻ. പോഷക ആഹാര കുറവ് ഉള്ളതിനാൽ അരിവാൾ രോഗവും ടി ബിയും അടക്കമുള്ള അസുഖബാധിതരും ഈ കോളനിയിലുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ബാബു മോൻ എന്ന വിദ്യാർത്ഥി ബ്ലഡ് കാൻസർ രോഗിയാണ്. റേഷൻ എത്തിക്കുകയും ആഘോഷ സമയത്ത് കിറ്റുകൾ എത്തിക്കുകയും മാത്രമാണ് ഐ റ്റി ഡി.പിചെയ്യുന്നത് എന്ന് ഇവർ പറയുന്നു. ലക്ഷ കണക്കിന് രൂപ ഇവർക്ക് വേണ്ടി സർക്കാർ മാറ്റി വെച്ചിട്ടുണ്ടങ്കിലും ഇവരിലേക് ഈ ആനുകൂല്യങ്ങൾ എത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

ഇരുപത്തി രണ്ടു കുടുംബങ്ങളിലായി 98 പേരാണ് ഇവിടെ ഉള്ളത്.നാടുമായി ബന്ധമൊന്നും ഇല്ലാത്ത കുറിഞ്ഞി പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന ആദിവാസി വിഭാഗമാണ് അമ്പുമലയിൽ ഉള്ളത്‌. ചാലിയാർ പഞ്ചായത്തിൽ വെറ്റില കൊല്ലി കോളനിയിലും അമ്പുമല കോളനിയിലും മാത്രമാണ് കേരളത്തിൽ ഈ വിഭാഗം ഉള്ളത്‌. ഇവരുടെ പൂർവികർ ആഫ്രിക്കൻ നീഗ്രോ വംശജർ ആണന്നു പറയപ്പെടുന്നു. പണിയർ വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും ഇവരുടെ ആവാസവ്യവസ്ഥ അനുസരിച്ച് കാട്ടുപണിയർ അഥവാ കുറുഞ്ഞിപണിയർ എന്നാണ് വിളിച്ച് വരുന്നതെന്ന് ജില്ലാ ഐ.റ്റി.ഡി.പി.ഓഫീസർ ശ്രീകുമാരൻ പറഞ്ഞു.

വിദ്യാർത്ഥികളെ ഞെട്ടിക്കുള്ളത്തുള്ള ട്രൈബൽ ഹോസ്റ്റലിൽ എത്തിച്ചു. കോവിഡിനെ തുടർന്നാണ് ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഇവർ 2020-ൽ വീണ്ടും വനത്തിനുള്ളിലെ കോളനിയിലേക്ക് എത്തിയത്. ഒന്നര വർഷത്തിന് ശേഷം വീണ്ടും കാടിറങ്ങി അക്ഷരമുറ്റത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *