ONETV NEWS

NILAMBUR NEWS

നീരുറവ പദ്ധതി സർവ്വേ തുടങ്ങി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് നീരുറവ പദ്ധതി സർവ്വേക്ക് തുടക്കമായി.നിലമ്പൂർ, വണ്ടൂർ, കാളികാവ് ബ്ലോക്കുകളിലെ 18 പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് സർവ്വേ പുരോഗമിക്കുന്നത്.

പഞ്ചായത്തുകളിലെ നീർത്തടങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ രൂപരേഖ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജില്ലാമിഷനും കിലയും  സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ് ചേർന്ന് ആരംഭിച്ചു. വണ്ടൂർ, കാളികാവ് നിലമ്പൂർ ബ്ലോക്കുകളിലെ തൊഴിലുറപ്പ് പദ്ധതി എഞ്ചിനിയർമാർ, ഓവർസീയർമാർ ഉൾപ്പെട്ട 47 പേർക്കാണ് മൊടവണ്ണക്കടവ് വാട്ടർഷെഡിൽ പരിശീലനം നടത്തി വരുന്നത്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി നിലമ്പൂർ ബ്ലോക്കിൽ വച്ച് നടന്നു. ആറ് ദിവസത്തെ പരിശീലന പരിപാടിയിൽ രണ്ടു ദിവസം ക്ലാസ് പരിശീലനവും തുടർന്നു വരുന്ന നാല് ദിവസങ്ങളിൽ ഫീൽഡ് പരിശീലനവുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പഞ്ചായത്തിൽ വരുന്ന ഒരു നീർത്തടം തിരഞ്ഞെടുത്തു. ആ നീർത്തടത്തിൻറെ പ്രശ്നങ്ങൾ എല്ലാം പഠിച്ച്, ആ പ്രദേശത്തേക്ക് വേണ്ട എല്ലാ പ്രവർത്തികളും കണ്ടെത്തി ഒരു സമഗ്രമായ ആയ രൂപരേഖ തയ്യാറാക്കി ആക്കി വരുംകാലങ്ങളിൽ ഇതിൽ നിന്നും പ്രവർത്തികൾ നടപ്പിലാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2022 ൽ ഓരോ പഞ്ചായത്തും ഒരു നീർത്തടം ഏറ്റെടുത്ത് ചെയ്യും. നീർത്തടത്തിൽ നീരുറവ ഇല്ലെങ്കിൽ അത് പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടി മണ്ണു ജലസംരക്ഷണ വിഭാഗവുമായി ചേർന്ന് എടുക്കും.

നീരുറവ പദ്ധതിയിലൂടെ നഷ്ടമായ നീരുറവകൾ കണ്ടെത്താനും അവ സംരക്ഷിക്കാനും കഴിയുമെന്ന് തൊഴിലുറപ്പ് പദ്ധതി ജില്ലാ എഞ്ചിനിയർ കെ.ടി.ജസ്വിർ പറഞ്ഞു. നീരുറവകൾ സംരക്ഷിക്കാനുള്ള സഹായം മണ്ണ്, ജലസംരക്ഷണ വിഭാഗം നൽകുമെന്ന് മണ്ണ് ജലസംരക്ഷണ വിഭാഗം സർവ്വേയർ ദിനേശും പറഞ്ഞു. 6 ദിവസത്തെ പരിശീലന പരിപാടിയാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് നിലമ്പൂർ ബ്ലോക്ക് ജോ.ബി.ഡി.ഒ സരളയും പറഞ്ഞു. പദ്ധതി ആദ്യമായി നടപ്പാക്കിയത് വാഴക്കാട് പഞ്ചായത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *