ONETV NEWS

NILAMBUR NEWS

വഖഫ് ബോർഡ് നിയമനം; മുസ്ലീം ലീഗ് പ്രക്ഷോഭ സമരം നടത്തി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നിലമ്പൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രക്ഷോഭ സമരം നടത്തി. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിലേക്കും,- താലൂക്ക് ഓഫീസികളിലേക്കും നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായാണ് നിലമ്പൂരിലും സമരം സംഘടിപ്പിച്ചത്.

മുസ്ലീം ലീഗ് നിലമ്പൂർ -വണ്ടൂർ നിയോജക മണ്ഡലം കമ്മറ്റികളുടെ നേത്യത്വത്തിൽ ചന്തക്കുന്ന് മുസ്ലീം ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.തുടർന്ന് പ്രക്ഷോഭ സമരം പി.വി.അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്യതു. മുസ്ലീം മത വിശ്വാസത്തിൽ കൈകടത്താനുള്ള സംസ്ഥാന സർക്കാറിന്റെ ഗൂഡ നീക്കത്തിന്റെ ഭാഗമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിന് പിന്നിലെന്ന് മുസ്ലീം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൾ വഹാബ് എം.പി. പറഞ്ഞു, ഇത് തടയുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യം. ഇതിന്റെ തുടക്കം കൂടിയാണ് ഈ സമരം, കർഷകദ്രോഹ നയങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതു പോലെ മുസ്ലീം മത വിശ്വാസത്തിൽ കൈകടത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്വത്തിൽ സർക്കാർ കണ്ണുവെയ്ക്കുകയാണ്. വിശ്വസികളുടെ കാര്യത്തിൽ സർക്കാർ ഇടപ്പെടാൻ തുടങ്ങുന്നതിന്റെ സൂചനയാണ് വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് പിന്നില്ലെന്നും അബ്ദുൾ വഹാബ് എം.പി പറഞ്ഞു.

മുസ്ലീം വിശ്വാസികളുടെ കാര്യത്തിൽ ബി.ജെ.പി, ആർ എസ് എസ് ഇടപ്പെടലുകളെക്കാൾ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്നും വഹാബ് ആരോപിച്ചു.1991 ൽ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോഴാണ് വഖഫ് സ്വത്ത് സംരക്ഷിക്കാൻ നടപടി എടുത്തത്.     അതിന് മുൻപ് ഏക്കർകണക്കിന് വഖഫ് ഭൂമികൾ കയ്യേറ്റം ചെയതു പോയിരുന്നു, സംസ്ഥാന സർക്കാറിന്റെ പുതിയ നീക്കം ഒരു കാരണവശാലും മുസ്ലിം ലീഗ് അംഗികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡൻറ് സി.എച്ച്.ഇഖ്ബാൽ വണ്ടൂർ, നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞാവു ഹാജി, കെ.ടി. കുഞ്ഞാൻ, ഫസ് ലഖ് മാസ്റ്റർ, സലീം എടക്കര, ശാക്കിർ അലി സുല്ലമി എന്നിവർ പ്രസംഗിച്ചു. വി.കെ.കെ.തങ്ങൾ, കൊമ്പൻ ഷംസുദ്ദീൻ, ജസ്മൽപുതിയറ, ഇ സഹാക്ക് അടുക്കത്ത്, മുജീബ് ദേവശ്ശേരി, വണ്ടൂർ-നിലമ്പൂർ നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *